ഹരിശങ്കര്‍. കെ
അച്ഛന്‍: കേശവന്‍ കാവുന്തറ
അമ്മ: ടി.കെ.മിനികുമാരി
വിദ്യാഭ്യാസം: പ്ലസ്‌ ടു
താല്പര്യം: കവിതയും
കമ്പ്യുട്ടര്‍ പ്രോഗ്രാമിങ്ങും
വിലാസം:
കീഴില്ലത്ത്, കാവില്‍, നടുവണ്ണൂര്‍.
കോഴിക്കോട്, കേരള,
പിന്‍ കോഡ് : 673614


എന്റെ രചനകള്‍

ഞാന്‍ ഒഴുകുകയാണ്...

ഞാന്‍ ഒഴുകുകയാണ്..... 
ഏതോ മലമുകളില്‍നിന്നും ജന്മമെടുത്തത്തിന്റെ അവ്യക്തമായ ഓര്‍മ്മകളുമായി....
ഒരു പുഴയായി, അനന്തമായ പ്രവാഹമായി...
എന്നെ ഞാനാക്കിയത് ഞാന്‍ ഒഴുകിയെത്തിയ വഴികളാണ്.
സ്നേഹത്തിന്റെ വഴികള്‍, ത്യാഗത്തിന്റെ വഴികള്‍!
നിങ്ങള്‍ക്കോര്‍മയില്ലേ?....
അന്നെല്ലാം ആകാംക്ഷയോടെ നില്‍ക്കുമായിരുന്നു വഴിയോരത്തെങ്ങും മരക്കൂട്ടങ്ങളും
കണ്ടല്‍ക്കാടുകളും കിന്നരിപ്പറവകളും...
ഞാന്‍ ഒഴുകുന്നതും നോക്കി, എന്റെ  ചലനതാളവും ലയവും നോക്കി!
യാതൊരു ചങ്ങലകളുമില്ലാതെ
യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരുന്ന എന്നെനോക്കി
നിര്‍വൃതികൊള്ളാനും കൊഞ്ചലുകള്‍കേട്ട് സ്വയം മറന്നിരിക്കാനും
വന്നെത്തുമായിരുന്നു  മഹായോഗികള്‍പോലും!
അങ്ങനെ.. അങ്ങനെ.....
ഏതൊഴുക്കിലായാലും ഞാനെല്ലാം കാണുമായിരുന്നു,
എല്ലാം കേള്‍ക്കുമായിരുന്നു....
കണ്ടതൊന്നും എന്നെ കീഴടക്കിയില്ല..
കേട്ടതൊന്നും എന്നെ  കീഴ്പ്പെടുത്തിയില്ല.
എന്റെ ഗമനം എന്റെമാത്രം വഴികളിലൂടെ..
ഞാനെന്നും അങ്ങനെയാണ്; അതാണ്‌ എനിക്കിഷ്ടവും!
എന്നിട്ടും ഞാന്‍ പല കുഴികളിലും വീണു!
വീഴ്ചകള്‍ ഉയര്‍ച്ചയുടെ സൂചനകളാണെന്ന വായ്ത്താരികള്‍ എന്റെ കാതുകളില്‍ വീണുകൊണ്ടിരുന്നു...
അപ്പോഴെല്ലാം എനിക്കോര്‍മ്മവന്നത് വീഴ്ചകളില്‍മാത്രം വിശ്വാസങ്ങളെ മാറോടുചേര്‍ക്കുന്ന മനുഷ്യരെയാണ്
അതെന്തായാലും.....
കൂടുതല്‍ കരുത്തുമായി ഞാന്‍ പിന്നെയും ഒഴുകുകയാണ്...
അനന്തമായ കുത്തിയൊഴുക്കില്‍ എന്റെ ബാല്യകൌമാരങ്ങള്‍
എന്നേക്കുമായി എനിക്ക് നഷ്ടമാവുന്നു.....
എന്റെ സ്വപ്‌നങ്ങള്‍ അകന്നുപോകുന്നു!!.....

മയില്‍‌പ്പീലി
കണ്ണന്റെ മുടിയിലെ പീലി,
വര്‍ണ്ണങ്ങള്‍ തെളിയുന്ന പീലി.
കണ്ണന്റെയോമാനപ്പീലി,
കണ്‍കുളിര്‍പ്പിക്കുന്ന പീലി
മാരിക്കാര്‍ കാണുന്നനേരം
തുള്ളും മയിലിനെപ്പോലെ
ഉള്ളം തുടിക്കുകയല്ലോ
നന്മയില്പീലി കാണുമ്പോള്‍!
എങ്ങനെ കിട്ടുമപ്പീലി, കണ്ടാ-
ലാരും കൊതിക്കുന്ന പീലി!

 

How to Read

Can't you read this clear? If so, try to install Anjali Font Installer. If it didn't work, follow the step by step instructions below.Download the latest unicode font AnjaliOldLipi and save in Windows Font folder.Restart the Computer.In Internet Explorer go to Tools, Internet Options, Fonts, Select Malayalam from the pull down menu and select AnjaliOldLipi as the font.